പ്രെസ്റ്റർ ജോണിന്റെ സാമ്രാജ്യത്തെക്കുറിച്ച് അനേകം കെട്ടുകഥകളും ഐതീഹ്യങ്ങളും നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്ത് "അലക്സാണ്ടറുടെ കവാടം", "യുവത്വത്തിന്റെ ജലധാര" തുടങ്ങിയ പലതരം അതിശയങ്ങൾ ഉള്ളതായും, അദ്ദേഹത്തിന്റെ സാമ്രാജ്യം ഭൗമികപറുദീസയുമായി അതിർത്തി പങ്കിടുന്നതായും വിശ്വസിക്കപ്പെട്ടുപോന്നു. അദ്ദേഹത്തിനുള്ളതായി കരുതപ്പെട്ടിരുന്ന വിശിഷ്ടവസ്തുക്കളിൽ രാജ്യത്തിലെ പ്രവിശ്യകളെല്ലാം കാണാമായിരുന്ന ഒരു കണ്ണാടിയും ഉള്‍പ്പെടുന്നു.
പ്രെസ്റ്റർ ജോണിന്റെ ദേശമായി ആദ്യംമുതലേ യൂറോപ്യന്മാര് കരുതിയിരുന്നത് ഇന്ത്യയാണ്. ഇന്ത്യയിൽ തോമസ് അപ്പസ്തോലന്റെ പ്രേഷിതദൗത്യം നേടിയ വിജയത്തെക്കുറിച്ചുള്ള കഥകളും, ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ ആദിമസഭയുടെ കാലം മുതലുള്ള ക്രൈസ്തവസാന്നിദ്ധ്യവും "തോമായുടെ നടപടികൾ" എന്ന അപ്രമാണിക ഗ്രന്ഥത്തിലുണ്ടായിരുന്ന വിവരണങ്ങളും ഈ വിശ്വാസത്തിന്റെ ആദ്യബീജങ്ങളായിരിക്കാം. എന്നാല്‍ പില്ക്കാല പോര്‍ച്ചുഗീസ് സഞ്ചാരികള്‍ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ രാഷ്ട്രമായ എത്യോപ്യയെയാണ് പ്രെസ്റ്റർ ജോണിന്റെ ദേശമായി കരുതിയത്.
പ്രെസ്റ്റര്‍ ജോൺ ഐതിഹ്യത്തിന്റെ നേരിട്ടുള്ള ഉല്പത്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പൗരസ്ത്യദേശങ്ങളെ സംബന്ധിച്ച് പാശ്ചാത്യലോകത്ത് നിലവിലുണ്ടായിരുന്ന മുൻകഥകളും, അവിടങ്ങളിൽ യാത്ര ചെയ്ത ആദ്യസഞ്ചാരികളുടെ വിവരണങ്ങളും ഈ ഐതിഹ്യശേഖരത്തിൽ കടന്നു കൂടിയിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതിന്റെ വളർച്ചയെ ഏറെ സഹായിച്ച ഒരു രേഖ, ഇൻഡ്യയിൽ തോമസ് അപ്പസ്തോലൻ നടത്തിയ സുവിശേഷ പ്രഘോഷണത്തെക്കുറിച്ച് മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട "തോമായുടെ നടപടികൾ" എന്ന അപ്രാമാണിക ഗ്രന്ഥമാണ്. അസാമാന്യതകളുടേയും അത്ഭുതങ്ങളുടേയും നാടായ ഇൻഡ്യയെക്കുറിച്ചും അവിടെ അപ്പസ്തോലൻ സ്ഥാപിച്ച "വിശുദ്ധ തോമസിന്റെ ക്രിസ്ത്യാനികൾ" എന്ന ക്രിസ്തീയ സമൂഹത്തെക്കുറിച്ചുമുള്ള പ്രെസ്റ്റൻ ജോൺ കഥകളുടെ മൂലസ്രോതസ്സുകളിലൊന്ന് ഈ രചനയാണ്.
ഉറവിടങ്ങൾ എന്തൊക്കെ ആയിരുന്നാലും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കലിക്സ്റ്റസ് രണ്ടാമൻ മാർപ്പാപ്പയുടെ ഭരണകാലത്ത്(1119-1124) ഇൻഡ്യയുടെ പാത്രിയർക്കീസ് റോം സന്ദർശിച്ചതായും ഇൻഡ്യാക്കാരനായ ഒരു മെത്രാപ്പോലീത്ത കോൻസ്റ്റാന്റിനോപ്പിൾ സന്ദർശിച്ചതായും ഉള്ള വാർത്തകളോടെ ഈ ഐതിഹ്യം ഉശിരോടെ നിലവിൽ വന്നു. വിശുദ്ധ തോമസിന്റെ ക്രിസ്ത്യാനികളുടെ പ്രതിനിധികളായിട്ടാണ് ഈ മതമേധാവികള്‍ സന്ദർശനം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
പൌരസ്ത്യ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ പുരോഹിതന്റേയും രാജാവിന്റേയും ഇരട്ടസ്ഥാനങ്ങൾ അലങ്കരിക്കുന്ന പ്രെസ്റ്റർ ജോൺ, ഒരു വലിയ യുദ്ധത്തിൽ മേദിയായുടെയും പേർഷ്യയുടേയും സാമ്രാട്ടുകൾക്ക് സഹോദരനായിരുന്ന സമിയാർദ്ദിയിൽനിന്ന് എക്ബത്താന എന്ന നഗരത്തെ മോചിപ്പിച്ചതായി അന്തിയോക്യായിലെ റെയ്മണ്ട് രാജകുമാരന്റെ പ്രതിനിധിയും സിറിയയിലെ മെത്രാനും ആയിരുന്ന ഹഗ് എന്നയാള്‍ ജർമ്മൻകാരനായ ഓട്ടോയോട് യൂജീൻ മൂന്നാമൻ മാർപ്പാപ്പയുടെ സദസ്സിൽവച്ച് അറിയിച്ചു. അദേഹത്തിന്റെ വിവരണമനുസരിച്ച് അതിനു ശേഷം പ്രെസ്റ്റർ ജോൺ വിശുദ്ധനഗരത്തെ മോചിപ്പിക്കാനായി യെരുശലേമിലേയ്ക്ക് പുറപ്പെട്ടെങ്കിലും ടൈഗ്രിസ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം സ്വരാജ്യത്തേയ്ക്ക് മടങ്ങേണ്ടി വന്നു.
ഒട്ടേറെ തലമുറകളിൽ സാഹയാത്രികരുടെ ഭാവനയെ ദീപ്തമാക്കിയ അന്വേഷണങ്ങളുടെ പിടികിട്ടാത്ത കേന്ദ്രമായിരുന്നു പ്രെസ്റ്റർ ജോണിന്റെ സങ്കല്പദേശം. വംശീയവും മതപരവുമായ സംഘർഷങ്ങൾ മൂലം ദേശാതിവർത്തിയായ മാനവീയസങ്കല്പം അസാദ്ധ്യമായിരുന്ന യുഗങ്ങളിൽ, സംസ്കാരങ്ങൾക്കും ഭൂപ്രകൃതികൾക്കും ഉപരിയായി മനുഷ്യജാതിയെ മുഴുവൻ ഉൾക്കൊള്ളുന്ന ക്രിസ്തീയ സാർവലൗകികതയെക്കുറിച്ചുള്ള യൂറോപ്യൻ ധാരണകളുടെ കേന്ദ്രപ്രതീകമായി പ്രെസ്റ്റർ ജോൺ നിലകൊണ്ടു.
കടപ്പാട്: വിക്കിപീഡിയ
14 comments:
കലക്കി!!
മലയാളം വിക്കിപ്പീഡിയയില്‍ നിന്ന് നിര്‍ലജ്ജം വള്ളിപുള്ളി വിടാതെ നടത്തിയ കോപ്പിയടി.
ജോര്‍ജ്ജ്കുട്ടി, ലേഖനത്തിന്റെ അവസാനം കടപ്പാട്: വിക്കിപീഡിയ എന്നു ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
Thanks. ഇപ്പോഴെങ്കിലും ആ സാമാന്യ മര്യാദ പാലിക്കാന്‍ തോന്നിയത് നന്നായി.
പോസ്റ്റുകളിലെ വിഷയങ്ങളുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം ഇത്തരം ബാലിശമായ കാര്യങ്ങള്‍ താങ്കളെപ്പോലെയുള്ളവര്‍ ഉന്നയിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നു പറയട്ടെ.
"കോഴി എന്ന പക്ഷിയുടെ സാമൂഹ്യപ്രസക്തിയും കൊഴിയിറച്ചിയുടെ പോഷക മൂല്യവും പരിഗണിക്കാതെ മോഷണത്തെ മാത്രം വിഷയമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന്" പിടിക്കപ്പെട്ട ഒരു കോഴി മോഷ്ടാവ് കോടതിയില്‍ വാദിച്ചാലോ സുഹൃത്തേ?
ഒരേ കാര്യം തന്നെ എത്ര തവണ താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കും? ഫാ. റൂബിന് തോട്ടുപുറത്തിന്റെ ബ്ലോഗ്ഗില്‍ താങ്കള്‍ ഇട്ട കമന്റ് കണ്ടു. അവിടെയും കോപ്പിയടിയാണത്രേ!!
ഇതല്ലാതെ വേറൊന്നും താങ്കള്‍ക്ക് പറയാനില്ലേ സര് ?
എല്ലാവരും ഒരു കാര്യം തന്നെ ചെയ്യുമ്പോള്‍ ഒരു കാര്യം തന്നെ പറയാതിരിക്കാന്‍ പറ്റുമോ? കൊപ്പിയടിച്ചില്ലെന്ന് റൂബിനും പറഞ്ഞില്ല. കോപ്പിയടിയെ കുറേക്കൂടി മാന്യമായ "കൂട്ടായ്മ" എന്ന പേരില്‍ വിളിക്കണം എന്ന മിതമായ ആവശ്യമേ അങ്ങേര് ഉന്നയിച്ചുള്ളൂ. പാവം :)
ഇനിമുതല്‍ പള്ളിയില്‍ സ്വര്‍ഗസ്ഥനായ പിതാവേ...(കടപ്പാട്: യേശുക്രിസ്തു), നന്മനിറഞ്ഞ മറിയമേ...(കടപ്പാട്: എലിസബത്ത്) എന്ന രീതിയില്‍ ചൊല്ലിക്കോളാം. എന്താ പോരേ?
Not a bad idea. സ്വയം ചിന്തിച്ചു കണ്ടെത്തിയ ഈ പ്രായശ്ചിത്തമാര്ഗ്ഗം നല്ലതു തന്നെ. ഇതുവരെ ചെയ്തിട്ടുള്ള കോപ്പിയടികള്ക്ക് പരിഹാരമാവും അത്.
as per history there is so many historical proof that Christianity came to kerala in first century itself, , if u r reading bible u can come to know , firstly christians were known as nazrane ,means followers of Jesus of Nazereth , if u r reading bible u can come to know people r calling Jesus in so many places as Jesus of Nazrath , in Jeruslaem firstly , people converted to christianity were mostly from Jew community , they were worshipping in same Jewish syanagoguge only , in jews there r two groups ,pharisayas and saduces , then Jesus of Nazearth came , so common jew consider this group as third group in jew and call them nazrane group and allow them to worship in same synagogues , but later people from other religions , groups converted to christianity , so jews banned other groups ,religion to enter their synagogues , so in Antiocia firsly nazrane groups were compelled to put new name as christians , so there is some years gap between nazrane and Christian name , now if u r looking only in kerala christians r known as nazrane , that means , first century itself , means while christians were knowing as nazrane time itself Christianity came to kerala ,
Acts(24;5), (28;22),(5:17),(23:7,8)(26:5),luke(24:53), Acts(2:46) (3:7,) Acts(11:26)
abt nazrani name in kerala

in kerala if u r looking the prayers of old traditional christians , there r still using old suriyani language , which is from middle east only , after long centuries back only portugese and , europens came , their prayer was in latin languge only .there was trade relation between kerala and all world especially to miidle east , so through that way only st , Thomas came to kerala
as per history there is so many historical proof that Christianity came to kerala in first century itself, , if u r reading bible u can come to know , firstly christians were known as nazrane ,means followers of Jesus of Nazereth , if u r reading bible u can come to know people r calling Jesus in so many places as Jesus of Nazrath , in Jeruslaem firstly , people converted to christianity were mostly from Jew community , they were worshipping in same Jewish syanagoguge only , in jews there r two groups ,pharisayas and saduces , then Jesus of Nazearth came , so common jew consider this group as third group in jew and call them nazrane group and allow them to worship in same synagogues , but later people from other religions , groups converted to christianity , so jews banned other groups ,religion to enter their synagogues , so in Antiocia firsly nazrane groups were compelled to put new name as christians , so there is some years gap between nazrane and Christian name , now if u r looking only in kerala christians r known as nazrane , that means , first century itself , means while christians were knowing as nazrane time itself Christianity came to kerala ,
Acts(24;5), (28;22),(5:17),(23:7,8)(26:5),luke(24:53), Acts(2:46) (3:7,) Acts(11:26)
Dear Binoy,
Kindly give your email ID. We will add you as an author here so that you can share your knowledge as a "POST" rather than some scattered "comments".
"in kerala if u r looking the prayers of old traditional christians , there r still using old suriyani language , which is from middle east only , after long centuries back only portugese and , europens came , their prayer was in latin languge only"
Amazing Binoy! Please keep it up and keep writing. I really enjoyed reading you. My sincere thanks to നസ്രാണി ഫോറം also for offering him a platform for the expression of ideas so wonderful.
Post a Comment